തുമ്പമണ്‍ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
തുമ്പമണ്‍ ഗ്രാമത്തിന്റെ ചരിത്രമാരംഭിക്കുന്നത് എ.ഡി.എട്ടാം നൂറ്റാണ്ടോടുകൂടിയാണ്.എ.ഡി.നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടു എന്നു കരുതുന്ന “പതിറ്റുപ്പത്ത്”-ല്‍ തുമ്പമണ്ണിന്റെ പരിസരപ്രദേശങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. തുമ്പച്ചെടി സമൃദ്ധമായി കണ്ടിരുന്ന സ്ഥലമായിരുന്നതുകൊണ്ട് ഈ പ്രദേശം “തുമ്പമണ്‍” ആയി എന്ന് ഭാഷാ പണ്ഡിതന്മാര്‍ വാദിക്കുമ്പോള്‍ പന്തളം രാജാവിന്റെയും ചെന്നീര്‍ക്കര രാജാവിന്റെയും രാജ്യങ്ങളുടെ അതിര് അഥവാ “തുമ്പ്” നില്‍ക്കുന്ന സ്ഥലം “തുമ്പമണ്‍” ആയി എന്ന് ചരിത്രകാരന്മാര്‍ സമര്‍ഥിക്കുന്നു. പക്ഷേ പുറം നാടുകളില്‍ ഇപ്പോഴും ഈ സ്ഥലം “തുമ്പോണ്‍” ആയി അറിയപ്പെടുന്നു. ചേരചോള യുദ്ധത്തിന്റെ ഫലമായി നിലയ്ക്കല്‍ കച്ചവടകേന്ദ്രം 1314 ലോടടുത്ത് നശിപ്പിക്കപ്പെട്ടപ്പോള്‍ അവിടെ നിന്ന് ക്രിസ്ത്യാനികള്‍ പലായനം ചെയ്ത് കടമ്പനാട്, ചെങ്ങന്നൂര്‍, വെണ്മണി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിയേറി എന്നും കാലാന്തരത്തില്‍ പ്രസ്തുത പ്രദേശങ്ങളില്‍...
കൂടുതൽ വായിക്കുക