വിവരാവകാശ നിയമം
വിവരാവകാശ നിയമം (RTI Act, 2005)
സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണത്തിനായുള്ള പൗരാവകാശം
വിവരാവകാശ നിയമത്തെക്കുറിച്ച്
വിവരാവകാശ നിയമം, 2005 പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു. ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും പൊതുഭരണത്തിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും വിവരാവകാശ നിയമം നിർണായക പങ്ക് വഹിക്കുന്നു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ
ആര്‍ ശ്രീല
സെക്രട്ടറി
തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്
തുമ്പമണ്‍ പി.ഒ., തുമ്പമണ്‍
പത്തനംതിട്ട ജില്ല – 689502
ഫോൺ: 9496042689
ശ്രീകല ബി
ഹെഡ് ക്ലര്‍ക്ക്
തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്
തുമ്പമണ്‍ പി.ഒ., തുമ്പമണ്‍
പത്തനംതിട്ട ജില്ല – 689502
ഫോൺ: 9946796972
ഷൈജു വർഗീസ്
അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
റൂബി ടവർ, പത്തനംതിട്ട – 689645
ഫോൺ: 9496042601
പ്രധാന വിവരങ്ങൾ
- അപേക്ഷാ ഫീസ്: ₹10 (കോർട്ട് ഫീ സ്റ്റാമ്പ് / ഡി.ഡി / നേരിട്ടുള്ള പണമടയ്ക്കൽ)
- ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് (BPL) അപേക്ഷാ ഫീസ് സൗജന്യമാണ്. (സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.)
- അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം വിവരം നൽകുന്നതാണ്.
- വിവരം ലഭ്യമല്ലെങ്കിലോ ലഭിച്ച വിവരത്തിൽ തൃപ്തിയില്ലെങ്കിലോ 30 ദിവസത്തിനകം ഫസ്റ്റ് അപ്പീൽ അധികാരിയെ സമീപിക്കാവുന്നതാണ്.
- അപേക്ഷകൾ വ്യക്തമായ വിവരാവശ്യത്തോടെയും ആവശ്യമായ രേഖകളോടെയും സമർപ്പിക്കേണ്ടതാണ്.