🌧️ മഴക്കാല പ്രതിരോധ ആരോഗ്യ ബോധവത്കരണ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും 🌿

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

അഡ്വ. രാജേഷ് കുമാര്‍ റ്റി എ

പ്രസിഡൻ്റ്

ഷീലാ വര്‍ഗീസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സഖറിയ വര്‍ഗീസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അമ്പിളി കെ കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശാമുവേല്‍ മാത്യു

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീല ആര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പ്രധാന വിവരങ്ങൾ

  • ജില്ല: പത്തനംതിട്ട
  • ബ്ലോക്ക്: പന്തളം
  • വിസ്തീർണ്ണം: 7.84 ച.കി.മീ.
  • വാർഡുകളുടെ എണ്ണം: 14
  • ആകെ ജനസംഖ്യ: 7,644
  • പുരുഷന്മാർ: 3,598
  • സ്ത്രീകൾ: 4,046
  • ജനസാന്ദ്രത: 975 പേർ / ച.കി.മീ.
  • സ്ത്രീ-പുരുഷ അനുപാതം: 1,125
  • മൊത്തം സാക്ഷരത: 94.09%
  • പുരുഷ സാക്ഷരത: 96.53%
  • സ്ത്രീ സാക്ഷരത: 91.97%

ഉറവിടം: ഇന്ത്യാ ജനസംഖ്യാ സെൻസസ് 2001.

K-SMART App

K-SMART - Mobile App

Download Now

decorative icons

തുമ്പമണ്‍ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തുമ്പമണ്‍ ഗ്രാമത്തിന്റെ ചരിത്രമാരംഭിക്കുന്നത് എ.ഡി.എട്ടാം നൂറ്റാണ്ടോടുകൂടിയാണ്.എ.ഡി.നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടു എന്നു കരുതുന്ന “പതിറ്റുപ്പത്ത്”-ല്‍ തുമ്പമണ്ണിന്റെ പരിസരപ്രദേശങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. തുമ്പച്ചെടി സമൃദ്ധമായി കണ്ടിരുന്ന സ്ഥലമായിരുന്നതുകൊണ്ട് ഈ പ്രദേശം “തുമ്പമണ്‍” ആയി എന്ന് ഭാഷാ പണ്ഡിതന്മാര്‍ വാദിക്കുമ്പോള്‍ പന്തളം രാജാവിന്റെയും ചെന്നീര്‍ക്കര രാജാവിന്റെയും രാജ്യങ്ങളുടെ അതിര് അഥവാ “തുമ്പ്” നില്‍ക്കുന്ന സ്ഥലം “തുമ്പമണ്‍” ആയി എന്ന് ചരിത്രകാരന്മാര്‍ സമര്‍ഥിക്കുന്നു. പക്ഷേ പുറം നാടുകളില്‍ ഇപ്പോഴും ഈ സ്ഥലം “തുമ്പോണ്‍” ആയി അറിയപ്പെടുന്നു. ചേരചോള യുദ്ധത്തിന്റെ ഫലമായി നിലയ്ക്കല്‍ കച്ചവടകേന്ദ്രം 1314 ലോടടുത്ത് നശിപ്പിക്കപ്പെട്ടപ്പോള്‍ അവിടെ നിന്ന് ക്രിസ്ത്യാനികള്‍ പലായനം ചെയ്ത് കടമ്പനാട്, ചെങ്ങന്നൂര്‍, വെണ്മണി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിയേറി എന്നും കാലാന്തരത്തില്‍ പ്രസ്തുത പ്രദേശങ്ങളില്‍...

കൂടുതൽ വായിക്കുക