ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി തുമ്പമൺ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2026 ജൂലൈ 4 (ശനി) 'ഡ്രൈ ഡേ' ആയി ആചരിക്കുന്നു.
ഈ ദിനത്തിൽ ഗ്രാമപഞ്ചായത്തംഗങ്ങൾ, സ്ഥാപന മേധാവികൾ, ആരോഗ്യ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മസേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും സന്ദർശനം നടത്തി കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിനും വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരണം നടത്തും.
എല്ലാ കുടുംബങ്ങളും വീടും പരിസരവും വൃത്തിയാക്കി വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കി ഈ ഡ്രൈ ഡേ പ്രവർത്തനത്തിൽ സജീവമായി പങ്കാളികളാകണമെന്ന് തുമ്പമൺ ഗ്രാമപഞ്ചായത്ത് അഭ്യർത്ഥിക്കുന്നു.